skip to Main Content

സിറ്റിസൺ 2022 ‘ സമ്പൂർണ ഭരണഘടന സാക്ഷരതാ ക്യാമ്പയിന്റെ ജില്ലാതല ഉത്‌ഘാടന റിപ്പോർട്ട്.

കൊല്ലം ജില്ലാ പഞ്ചായത്ത് ,ജില്ലാ ആസൂത്രണസമിതി , കില എന്നിവ സംയുക്തമായി  നടപ്പാക്കുന്ന ‘ദ സിറ്റിസൺ 2022 ‘ സമ്പൂർണ ഭരണഘടന സാക്ഷരതാ ക്യാമ്പയിന്റെ ജില്ലാതല   ഉത്‌ഘാടനം 2022 ഏപ്രിൽ 26 വൈകിട്ട് 4 മണിക്ക് സി . കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ വച്ച്  ബഹു : ധനകാര്യ വകുപ്പ് മന്ത്രി  ശ്രീ: കെ എൻ ബാലഗോപാൽ നിർവഹിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചിന്നക്കട ഗവണ്മെന്റ് റെസ്റ്ഹൗസ് മുതൽ ടൗൺഹാൾ വരെ വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു. ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ശ്രീ: എം വിശ്വനാഥൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :സാം കെ ഡാനിയേൽ അദ്ധക്ഷനായിരുന്നു ഭരണഘടനയുടെ മാതൃക ആമുഖ പ്രകാശനം ബഹു : മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി നിർവഹിച്ചു.

ശ്രീ: പി സി വിഷ്ണുനാഥ് എം .എൽ .എ ‘ ദ സിറ്റിസൺ 2022 ‘വെബ്സൈറ്റ് ഉത്‌ഘാടനം ചെയ്തു . ശ്രീ എം നൗഷാദ് എം.എൽ.എ സെനറ്റർമാർക്ക്  പ്രതിജ്ഞ ചൊല്ലി നൽകുകയും  ഭരണഘടനാ മൂല്യങ്ങൾ  കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്‌റ്റ് ചൊല്ലി നൽകുകയും ചെയ്തു. ശ്രീ കോവൂർ കുഞ്ഞുമോൻ എം.എൽ.എ , സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ: ജിജു പി അലക്സ് , ബ്ലോക്ക്പഞ്ചായത് അസ്സോസിയേഷൻ സെക്രെട്ടറി ശ്രീമതി ജയദേവി മോഹൻ എന്നിവർ ആശംസാപ്രസംഗം നടത്തി.

ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ കൊല്ലം ജില്ലാ കളക്ടർ ശ്രീമതി അഫ്‌സാന പർവീൺ  ഐ എ എസ്  പ്രവർത്തന റിപ്പോർട്ടും  പരിശീലന പരിപാടികൾ സംബന്ധിച്ച റിപ്പോർട്ട് കില ഡയറക്ടർ ജനറൽ ഡോക്ടർ ജോയ് ഇളമണും അവതരിപ്പിക്കുകയുണ്ടായി , കില സി എച് ആർ ഡി ഡയറക്ടർ ശ്രീമതി ഡി സുധ , ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി പി ജെ ആമിന എന്നിവർ ക്യാമ്പയിൻ സംബന്ധിച്ച  വിവരങ്ങൾ അവതരിപ്പിച്ചു .

കൊല്ലം ഡെപ്യൂട്ടി മേയർ ശ്രീ കൊല്ലം മധു , ഗ്രാമപഞ്ചായത് അസോസിയേഷൻ സെക്രെട്ടറി ശ്രീ സി ഉണ്ണികൃഷ്ണൻ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ: വി സുമലാൽ , സിപി ഐ (എം ) ജില്ലാ സെക്രെട്ടറി ശ്രീ എസ്  സുദേവൻ ,കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനും  കേരളാകോൺഗ്രസ് ബി ജില്ലാ പ്രസിഡന്റുമായ എ ഷാജു, കില ഫാക്കൽറ്റിയും കോഴ്‌സ് ഡയറക്ടറുമായ ശ്രീ സുദേശൻ വി എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ ബിനുൻ വാഹിദ് കൃതജ്ഞത രേഖപ്പെടുത്തി.

.

This Post Has 0 Comments

Leave a Reply

Your email address will not be published. Required fields are marked *

Back To Top