skip to Main Content
എന്തുകൊണ്ട്

ഭരണഘടന സാക്ഷരത?

ഇന്ത്യ എന്ന ബൃഹത്തായ രാജ്യത്തിന്റെ  ഭരണഘടന ലോകത്തെ ഏറ്റവും  വലിയ  നവോത്ഥാന നിയമരേഖയാണ്.  ഇന്ത്യയുടെ മൗലിക നിയമമാണ്  ഭരണഘടന. ഇന്ത്യയിലെ ഓരോ മനുഷ്യനേയും  ഒരു പോലെ ഉള്‍ക്കൊളളുന്ന  നമ്മുടെ ഭരണഘടന പൗരന്  ഉറപ്പാക്കുന്ന  അവകാശങ്ങളും അധികാരങ്ങളും  എത്രത്തോളം ഇന്ത്യയിലെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നുളളത്  വലിയ പരിഗണന അര്‍ഹിക്കുന്ന  വിഷയമാണ്. ഓരോ വ്യക്തിയുടേയും  അവകാശങ്ങളും  ഉത്തരവാദിത്തങ്ങളും നിര്‍വ്വചിച്ചിരിക്കുന്ന രാജ്യത്തിന്റെ  ഭരണഘടന മഹത്തായ തുല്യതയുടെ രേഖയും  മാനവിക മൂല്യത്തിന്റെ  പ്രഖ്യാപനവുമാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഓരോ വ്യക്തിയുടേയും  ദൈനംദിന ജീവിതത്തിന്റെ ഭാഗമാകേണ്ടത്  ഒരു അനിവാര്യതയാണ്. ഭരണഘടന നിലവില്‍ വന്ന്  72 വര്‍ഷങ്ങള്‍ക്ക് ശേഷവും    ഭരണഘടനാമൂല്യങ്ങള്‍ മനസ്സിലാക്കുന്നതിനും  അവ ഉയര്‍ത്തി പിടിക്കുന്നതിനും നമ്മള്‍  ശ്രദ്ധാലുക്കളാണോ എന്ന കാര്യം ചര്‍ച്ച  ചെയ്യപ്പെടേണ്ടതാണ്.

വ്യക്തിജീവിതത്തിലും  കുടുംബജീവിതത്തിലും  സാമൂഹികവും രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിലും  ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജനങ്ങളെ സജ്ജരാക്കുക. സാമൂഹിക പരിവർത്തനത്തിനുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നമ്മുടെ ഭരണഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധമായ രേഖയാണിത്. ഭരണഘടനയെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധവും അതിന്റെ ഉറപ്പുകളും ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും മാനുഷികവും ഉത്തരവാദിത്തമുള്ളതുമായ പൗരസമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും.

Back To Top
You can read this page in English.
You can read this page in English.