skip to Main Content

സംഘടനാ സംവിധാനം

കുടുംബ തലം മുതൽ ജില്ലാ തലം വരെ നന്നായി നിർവചിക്കപ്പെട്ട ഒരു സംഘടനാ സംവിധാനം രൂപീകരിക്കപ്പെടുന്നു. കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകാൻ അഞ്ച് തലത്തിലുള്ള സംവിധാനമുണ്ട്.

ഒന്നാമതായി :- തുല്യതാ ഫോറം

ഇത് ഒരു വാർഡിലെ 10 മുതൽ 20 വരെ കുടുംബങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന യൂണിറ്റാണ്, പരിശീലനം ലഭിച്ച സെനറ്റർമാർ ഏറ്റവും ലളിതമായ രൂപത്തിൽ ഭരണഘടനയെക്കുറിച്ച് അവരെ പഠിപ്പിക്കും

രണ്ടാമതായി - ജനാധിപത്യഫോറം

ഇത് ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷന്റെ വാർഡ് തലത്തിലാണ്. തുല്യതാ ഫോറത്തിന്  ആവശ്യമായ എല്ലാ പിന്തുണയും ഇത് നല് കും. തുല്യതാ ഫോറത്തിലേക്ക് ജനങ്ങളെ അണിനിരത്തുക എന്ന ഉത്തരവാദിത്വം ജനാതിപത്യ ഫോറത്തിനാണ്

മൂന്നാമതായി – സ്വാതന്ത്ര്യ ഫോറം

സ്വാതന്ത്ര്യ ഫോറം കാമ്പയിൻ മേൽനോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്ഥാപന തലത്തിൽ പ്രവർത്തിക്കുകയും എല്ലാ ലോജിസ്റ്റിക് പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യും.

നാലാമതായി - സാഹോദര്യഫോറം

ഐഇസി (ഇൻഫർമേഷൻ എഡ്യൂക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ) പ്രവർത്തനങ്ങൾ നടത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ‘ ദ സിറ്റിസൺ 2022 – ‘ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഗ്രാമീണ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ബ്ലോക്ക് തലത്തിൽ ഇത് രൂപീകരിക്കും.

അഞ്ചാമതായി - സെക്യുലർ ഫോറം

മൊത്തത്തിലുള്ള മേൽനോട്ടത്തിനും നേതൃത്വത്തിനും നിരീക്ഷണത്തിനുമായി ജില്ലാതലത്തിൽ രൂപീകരിക്കും

കില -

കിലയുടെ നേതൃത്വത്തിൽ അക്കാദമിക്, പരിശീലന പിന്തുണ നൽകുന്നു.

Back To Top