skip to Main Content

ദ സിറ്റിസൺ 2022

കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയുളള ജില്ലയാക്കി മാറ്റുക.

ജില്ലയിലെ 10 വയസ്സിനുമുകളില്‍ പ്രായമുളളവരെല്ലാം ഭരണഘടനാസാക്ഷരതയുളളവരായി മാറുന്നു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിക്കപ്പെടുന്നു. ഭരണഘടനാമൂല്യങ്ങളേയും തത്ത്വങ്ങളേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയേയും സജ്ജരാക്കുകയും അങ്ങനെ ഉത്തരവാദിത്തമുളള പൗരന്‍മാരായി ഓരോരുത്തരും മാറ്റപ്പെടുകയും ചെയ്യുന്നു. തുല്യതയും സാഹോദര്യവും, സ്വാതന്ത്ര്യവും എല്ലാ മനുഷ്യന്റേയും ജീവിത മൂല്യങ്ങളായി വര്‍ത്തിക്കുന്നതിന് വഴിയൊരുക്കുകയും അതുവഴി ജനാധിപത്യം കൂടുതല്‍ ശക്തവും അര്‍ത്ഥപൂര്‍ണ്ണവും ആയിത്തീരുന്നു.

ദ സിറ്റിസൺ 2022!

കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയുളള ജില്ലയാക്കി മാറ്റുന്നു!

624216

ഭരണഘടനാ സാക്ഷരതയുളള കുടുംബങ്ങൾ

1435772

ഭരണഘടനാ സാക്ഷരതയുളള പൗരന്മാർ

480335

ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു

2000+

ഭരണഘടന പഠിപ്പിക്കുന്ന സെനറ്റർമ്മാർ

DASHBOARD

ഭരണഘടന സാക്ഷരതാ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ പഞ്ചായത്ത് ,ജില്ലാ ആസൂത്രണസമിതി , കില എന്നിവ സംയുക്തമായി  നടപ്പാക്കുന്ന ‘ദ സിറ്റിസൺ 2022 ‘ സമ്പൂർണ ഭരണഘടന സാക്ഷരതാ ക്യാമ്പയിന്റെ ജില്ലാതല   ഉത്‌ഘാടനം 2022 ഏപ്രിൽ 26 വൈകിട്ട് 4 മണിക്ക് സി . കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ വച്ച്  ബഹു : ധനകാര്യ വകുപ്പ് മന്ത്രി  ശ്രീ: കെ എൻ ബാലഗോപാൽ നിർവഹിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചിന്നക്കട ഗവണ്മെന്റ് റെസ്റ്ഹൗസ് മുതൽ ടൗൺഹാൾ വരെ വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു

കൂടുതൽ അറിയാം
Back To Top
You can read this page in English.
You can read this page in English.