skip to Main Content

കേരളത്തെക്കുറിച്ച്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ് കേരളം. പൗരാണികമായ ചരിത്രവും കലാശാസ്ത്രരംഗങ്ങളിലെ പാരമ്പര്യവും ദീർഘകാലത്തെ വിദേശവ്യാപാരബന്ധവും കേരളത്തിന് അവകാശപ്പെടാനുണ്ട് . ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം വിദ്യാഭ്യാസം, ആരോഗ്യ നിലവാരം, ലിംഗസമത്വം, സാമൂഹികനീതി, ക്രമസമാധാന നില തുടങ്ങിയ സമസ്ത മേഖലകളിലും മുൻപന്തിയിലാണ്. കൂടാതെ രാജ്യത്തെ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ് കാരികമായും കേരളത്തോട് അഭേദ്യമായ ബന്ധം പുലർത്തുന്നു.ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണ്.

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് സഹ്യപർവതത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരളത്തിന് 38863 ചതുരശ്ര കിലോമീറ്റർ വിസ് തൃതിയുണ്ട് . ദക്ഷിണേന്ത്യയെന്ന ഭാഷാ-സാംസ് കാരിക മേഖലയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. തമിഴ് നാടും കർണ്ണാടകയുമാണ് കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി) കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് അറബിക്കടലിലുള്ള ലക്ഷദ്വീപുകൾ.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് വിവിധ രാജാക്കന്മാർക്ക് കീഴിലുള്ള നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു കേരളം. പിന്നീട് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത് കരിച്ചു. മദ്രാസ് സംസ്ഥാനത്തെ (ഇന്നത്തെ തമിഴ് നാട് ) ഒരു ജില്ലയായിരുന്ന മലബാർ പിന്നീട് തിരു-കൊച്ചിയോടു കൂടി ചേർക്കുകയും ചെയ്തു. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നു.

Back To Top
You can read this page in English.
You can read this page in English.