skip to Main Content

ജില്ലാ ആസൂത്രണ സമിതി

ഇന്ത്യന്‍‍‍‍‍ ഭരണഘടനയുടെ 243ZDആര്‍ട്ടിക്കിള്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പ്രകാരം ജില്ലാതലത്തിലും അതിനു താഴെയുമുള്ള ആസൂത്രണത്തിനും വേണ്ടിജില്ലാ ആസൂത്രണ സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍‍‍‍ന്ന് ഭരണഘടനയുടെ 74-ാം ഭേദഗതി പ്രകാരം,തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുടെ രൂപീകരണം, അംഗീകാരം,തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക്ട ആവശ്യമായ നിര്ദ്ദേ ശങ്ങള്‍ നല്ക ല്‍, പദ്ധതി നടത്തിപ്പില്‍ മേല്നോദട്ടം വഹിക്കല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ജില്ലാതലത്തില്‍‌ യോജിപ്പിക്കല്‍,സംസ്ഥാന പദ്ധതിയുമായി ബന്ധിപ്പിക്കല്‍ മുതലായ കാര്യങ്ങളില്‍ വ്യക്തമായ പങ്ക് വഹിക്കുന്നതിന്,ജില്ലാ ആസൂത്രണ സമിതി ‍നിലവില്‍ വന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തലവനായും ജില്ലാ കളക്ടര്‍ മെമ്പര്‍ സെക്രട്ടറിയായും പതിനഞ്ച് അംഗമുള്ള ഒരു സമിതിയാണ് ജില്ലാ ആസൂത്രണ സമിതി. പതിനഞ്ച് അംഗങ്ങളില്‍ പന്ത്രണ്ട് പേരും ജില്ലാ പഞ്ചായത്തുകളില്‍ നിന്നും നഗര തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനസംഖ്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഒരാള്‍ സര്ക്കാലര്‍ നാമനിര്ദ്ദോശം ചെയ്ത വിദഗ്ദ്ധനായിരിക്കും. എല്ലാ എം.പിമാരും എം,എല്‍.എമാരുംഡിപിസിയിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും. കൂടാതെ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും എക്സ്-ഒഫിഷ്യോ അംഗങ്ങളും ജോയിന്റ്ഥ‍ സെക്രട്ടറിമാരുമായിരിക്കും.ജില്ലാ ജോയിന്റ് സെക്രട്ടറിയായ (കോ-ഓര്ഡിരനേഷന്‍)ജില്ലാ പ്ലാനിംഗ് ഓഫീസര്‍, മെമ്പര്‍ സെക്രട്ടറിയെ യോഗങ്ങള്‍ നടത്തുന്നതിനും ആജണ്ട തയ്യാറാക്കുന്നതിനും യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കുന്നതിനും മറ്റും സഹായിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനോടൊപ്പം സംസ്ഥാനത്തും യഥാസമയം അഞ്ച് വര്ഷനത്തിലൊരിക്കല്‍ മുടക്കമില്ലാതെ വ്യവസ്ഥാനുസരണം ജില്ലാ ആസൂത്രണ സമിതി പുനസംഘടിപ്പിക്കുന്നു.

Back To Top
You can read this page in English.
You can read this page in English.
You can read this page in English.
You can read this page in English.