കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയുളള ജില്ലയാക്കി മാറ്റുക.
ജില്ലയിലെ 10 വയസ്സിനുമുകളില്‍ പ്രായമുളളവരെല്ലാം ഭരണഘടനാസാക്ഷരതയുളളവരായി മാറുന്നു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിക്കപ്പെടുന്നു. ഭരണഘടനാമൂല്യങ്ങളേയും തത്ത്വങ്ങളേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയേയും സജ്ജരാക്കുകയും അങ്ങനെ ഉത്തരവാദിത്തമുളള പൗരന്‍മാരായി ഓരോരുത്തരും മാറ്റപ്പെടുകയും ചെയ്യുന്നു. തുല്യതയും സാഹോദര്യവും, സ്വാതന്ത്ര്യവും എല്ലാ മനുഷ്യന്റേയും ജീവിത മൂല്യങ്ങളായി വര്‍ത്തിക്കുന്നതിന് വഴിയൊരുക്കുകയും അതുവഴി ജനാധിപത്യം കൂടുതല്‍ ശക്തവും അര്‍ത്ഥപൂര്‍ണ്ണവും ആയിത്തീരുന്നു.
10 വയസിനുമുകളില്‍ പ്രായമുളള എല്ലാവരേയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പറ്റി അറിവുളളവരാക്കുക. ജില്ലയിലെ 7 ലക്ഷത്തിലധികം കുടുംബള്‍ക്കും, താഴെപ്പറയുന്ന വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുക.
ഭരണഘടനയുടെ ആമുഖം, ചരിത്ര പശ്ചാത്തലം
ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍
ഭരണഘടന എന്ത്? എന്തിന് ?
മൗലികാവകാശങ്ങളും കടമകളും
ഭരണഘടനയും നീതിന്യായകോടതികളും
ലക്ഷ്യങ്ങൾ
- എല്ലാ കുടുംബങ്ങളേയും ഭരണഘടനാമൂല്യങ്ങളെക്കുറിച്ച് അവബോധമുളളവരാക്കുക.
- എല്ലാ കുടുംബങ്ങളിലും ഭരണഘടന അടിസ്ഥാനതത്വങ്ങള്‍ പ്രതിപാദിക്കുന്ന ഒരു പുസ്തകം ഉറപ്പാക്കുക
- എല്ലാ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത മാതൃക സ്ഥാപിക്കുക.
- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരേയും അവബോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക.
- ഭരണഘടനാമൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക ജീവിതത്തിലും പുലര്‍ത്തുന്നതിന് എല്ലാവരേയും സജ്ജമാക്കുക.
- കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കുക .
കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയുളള ജില്ലയാക്കി മാറ്റുക എന്നുളളതാണ് മുഖ്യ ലക്ഷ്യം.